മമ്മൂട്ടി ചിത്രം ‘പുഴു’ ഒടിടി റിലീസിന്

മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘പുഴു’ ഒടിടിയിൽ റിലീസ് ചെയ്യും. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ചിത്രം സോണിലിവിലൂടെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുക. ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് റോളിലാണോ എത്തുന്നത് എന്ന് തരത്തിലുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച് മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് സംവിധായികയായ റത്തീന.

ഇന്ദ്രൻസ്, മാളവിക മോനോൻ, ആത്മീയ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

പ്രമുഖ ക്യാമറാമാൻ  തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകൻ. ദുൽഖര്‍ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വിഷ്‍ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്. 

UPDATES
STORIES