‘ലളിതം സുന്ദരം’: മഞ്ജു വാര്യർ ചിത്രത്തിലെ കളർഫുൾ പാട്ടെത്തി

ബിജു മേനോന്‍ – മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ് ആലപിച്ച ‘മേഘജാലകം തുറന്നു നോക്കിടുന്നുവോ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. പ്രമോദ് മോഹനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ലളിതം സുന്ദരം’ മാര്‍ച്ചില്‍ ഏഷ്യാനെറ്റ് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

UPDATES
STORIES