‘അസുര’നു ശേഷം വീണ്ടും മഞ്ജു വാര്യർ തമിഴിലേക്ക്; ഇക്കുറി അജിത്തിനൊപ്പം

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ വീണ്ടും മറ്റൊരു തമിഴ് ചിത്രത്തിനായി ഒരുങ്ങുകയാണ് മഞ്ജു. ‘വലിമൈ’ക്ക് ശേഷം എച്ച്.വിനോദ്-അജിത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ നായികയായി എത്തുന്നത്.

ബാങ്ക് മോഷണം പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാകും. മാർച്ചിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. മഞ്ജു ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.

2019ലായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം അസുരൻ പുറത്തിറങ്ങിയത്. ധനുഷ് നായകനായ വെട്രിമാരൻ ചിത്രത്തിൽ പച്ചയമ്മാൾ എന്ന കരുത്തുറ്റ സ്ത്രീകഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

UPDATES
STORIES