നായകന്മാരല്ലാത്തവരെ രണ്ടാംനിര പൗരന്മാരായാണ് ബോളിവുഡില്‍ കണ്ടിരുന്നത്: മനോജ് ബാജ്‌പേയി

കൊവിഡ്-19 മഹാമാരി ബോളിവുഡ് സിനിമ നിര്‍മാണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് കഴിവുള്ള കലാകാരന്മാര്‍ക്ക് തുല്യ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായെന്നും നടന്‍ മനോജ് ബാജ്പേയി. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നായകന്റേത് ഒഴികെയുള്ള ഏത് വേഷവും ചെയ്യുന്ന അഭിനേതാക്കളേയും സെറ്റില്‍, പോസ്റ്ററുകളില്‍ അല്ലെങ്കില്‍ അവാര്‍ഡ് ചടങ്ങുകളിലുമെല്ലാം രണ്ടാം തരം പൗരന്മാരെപ്പോലെയാണ് കണ്ടിരുന്നത്. അതൊരിക്കലും നല്ലതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ടാണ് ബോംബയിലേക്ക് മാറാന്‍ ഒരിക്കലും ആഗ്രഹിക്കാഞ്ഞത്. കാരണം അവര്‍ക്ക് എനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ വേഷം ഒരു വില്ലന്‌റേതാണ്. എന്നാല്‍ ഒടുവില്‍ ആഘോഷിക്കപ്പെടുന്നത് നായകനും ആയിരിക്കും.’

എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യങ്ങളില്‍ ഗണ്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും മനോജ് ബാജ്‌പേയി അഭിപ്രായപ്പെട്ടു.

”ഇപ്പോള്‍ നാം നിരവധി സ്ത്രീക കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജോലി ചെയ്യുന്നത്. ഈ കഴിഞ്ഞ ഒരു ദശകത്തില്‍ കാലം വളരെ വേഗത്തില്‍ മാറിയിരിക്കുന്നു. ഇത് ചലച്ചിത്ര നിര്‍മാണത്തില്‍ കാര്യമായ മാറ്റം വരുത്തി. കഴുവുള്ളവര്‍ക്ക് തുല്യ അവസരങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കി.’

കോവിഡ് കാലം ലോകത്താകമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍, വിനോദ വ്യവസായത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

UPDATES
STORIES