‘മരക്കാര്‍’ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കസ്റ്റഡിയില്‍; ഷെയര്‍ ചെയ്തവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കസ്റ്റഡിയില്‍. കാഞ്ഞിരപ്പിള്ളി സ്വദേശിയായ നസീഫിനെയാണ് കോട്ടയം എസ് പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മൊബൈല്‍ കടയുടമയായ നസീഫിനെ രാവിലെ എരുമേലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സിനിമ കമ്പനി എന്നു പേരുള്ള ടെലഗ്രാം ഗ്രൂപ്പിലൂടെ ‘മരക്കാറി’ന്റെ വ്യാജ പ്രിന്റ് നസീഫ് അപ്‌ലോഡ് ചെയ്തിരുന്നു. ആയിരക്കണക്കിന് പേര്‍ അംഗങ്ങളായുള്ള ഈ ഗ്രൂപ്പിലാണ് തിയേറ്റില്‍ പ്രദര്‍ശനം തുടരുന്ന സിനിമ അപ്‌ലോഡ് ചെയ്തത്. നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ് സെറ്റ് വെച്ച് കേള്‍ക്കണമെന്നും നസീഫ് കമന്റ് ചെയ്യുകയുമുണ്ടായി.

മരക്കാര്‍ വ്യാജപ്രിന്റ് ഇയാള്‍ പല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്‌തെന്നാണ് വിവരം. ഇതിനേത്തുടര്‍ന്ന് നസീഫിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മരക്കാര്‍ പൈറേറ്റഡ് പതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേരെ പൊലീസ് പിടികൂടിയേക്കും. ഇവരില്‍ ചിലര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.

UPDATES
STORIES