ഇനി മീര ജാസ്മിനും സോഷ്യൽ മീഡിയയിൽ; ആദ്യ പോസ്റ്റ് ‘മകളി’ലെ ലൊക്കേഷൻ സ്റ്റിൽ

അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള നടി മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചു. കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിന്ന ദേശീയ മീര ‘മകൾ’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് മീര തന്റെ സോഷ്യൽ മീഡിയയിലേക്കുള്ള വരവ് അറിയിച്ചത്.

Read More: സത്യൻ അന്തിക്കാട്-മീര ജാസ്മിൻ ചിത്രത്തിന് പേര് ‘മകൾ’

സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വിശേഷങ്ങളും ഓർമകളും പങ്കുവെച്ച് എല്ലാവരോടും ഒന്ന് കൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് മീരക്ക് സ്വാഗതവും ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

UPDATES
STORIES