മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് പ്രഖ്യാപന ഘട്ടം മുതല്‍ത്തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളും മോഹന്‍ലാല്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ബറോസിന്റെ ലോക്കേഷനില്നിന്നുള്ള മോഹന്‍ലാലിന്റെ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.
കൊച്ചിയിലെ ലൊക്കേഷനില്‍നിന്നുള്ള ഫോട്ടോയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പങ്കുവെച്ചിരിക്കുന്നത്. അനീഷ് ഉപാസന പകര്‍ത്തിയ ചിത്രമാണിത്. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍നിന്നുള്ള മറ്റൊരു ഫോട്ടോ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.
മൈ ഡിയര്‍ കുട്ടിച്ചാത്തന് സംവിധാനം ചെയ്ത ജിജോ എഴുതിയ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ബറോസ് എത്തുന്നത്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
2019 ഏപ്രിലിലായിരുന്നു ചിത്രം പ്രഖ്യാപിച്ചതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീണ്ടുപോയി. ഷെഡ്യൂള്‍ ബ്രേക്ക് പ്രതീക്ഷിച്ചതിലും കൂടിയതിനാല്‍ ചിത്രകരിച്ച പല ഭാഗങ്ങളും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.