സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. 58 വയസായിരുന്നു.

ഇരുപതിലേറെ ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. സംഗീത സംവിധായകനും ഗാനരചയിരാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. കണ്ണകി, തിളക്കം, ഏകാന്തം, ദൈവനാമത്തില്‍, മധ്യവേനല്‍, നീലാംബരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കണ്ണകിയിലെ ‘ഇനിയൊരു ജന്മമുണ്ടെങ്കില്‍..’, ഏകാന്തത്തിലെ ‘കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം..’, തിളക്കത്തിലെ ‘നീയൊരു പുഴയായ’്, ‘എനിക്കൊരു പെണ്ണുണ്ട്’, ഉള്ളത്തിലെ ‘ആടെടീ ആടാടെടീ ആലിലക്കിളിയേ…’ തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍. കണ്ണകിക്ക് സംഗീതമൊരുക്കിയതിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതമൊരുക്കിയ ദേശാടനത്തില്‍ സഹായിയായിട്ടായിരുന്നു സിനിമാ പ്രവേശനം. കണ്ണകിയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.

കണ്ണൂരിലെ കൈതപ്രത്ത് 1963ലായിരുന്നു ജനനം. മാതമംഗലത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളെജില്‍നിന്നും ഗാനഭൂഷണം നേടി. പിന്നീട് സംഗീതാധ്യാപകനും സംഗീത സംവിധായകനുമായി.

UPDATES
STORIES