‘അതായിരുന്നു നല്ലത്’; സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ

സാമന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് പ്രതികരിച്ച് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗ ചൈതന്യ അക്കിനേനി. ആ സാഹചര്യത്തിൽ ഏറ്റവും മികച്ച തീരുമാനം പിരിയുക എന്നതായിരുന്നു എന്നും നാഗ ചൈതന്യ പറഞ്ഞു. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു നാഗ ചൈതന്യയുടെ പ്രതികരണം.

“ഞങ്ങളുടെ രണ്ടുപേരുടെയും നന്മയ്ക്കായി എടുത്ത തീരുമാനമായിരുന്നു അത്. അവൾ (സാമന്ത) സന്തോഷവതിയാണെങ്കിൽ, ഞാൻ സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്,” നാഗ ചൈതന്യ പറഞ്ഞു.

കഴിഞ്ഞ വർഷം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേർപിരിയുന്നത് അറിയിച്ചത്.

“വളരെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരാൻ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരിക്കാൻ ഭാഗ്യമുണ്ട്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതൽ ആയിരുന്നു, അത് എല്ലായ്പ്പോഴും ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ബന്ധം നിലനിർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾക്ക് മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” എന്നായിരുന്നു ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഏറെ നാൾ നീണ്ടു നിന്ന് പ്രണയത്തിന് ശേഷം 2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

UPDATES
STORIES