‘ഒരുത്തീ 2’ പ്രഖ്യാപിച്ച് നവ്യയും ടീമും

മലയാളികളുടെ പ്രിയ താരം നവ്യ നായരുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം ‘ഒരുത്തീ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് മറ്റൊരു സന്തോഷ വാർത്തയുമായി നവ്യയും ടീം ഒരുത്തീയും എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ലൈവായി എത്തിയ നവ്യ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. നവ്യയോടൊപ്പം സംവിധായകൻ വി.കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഉണ്ടായിരുന്നു.

ഈ വർഷം അവസാനത്തോടെ ഒരുത്തീ 2 ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം ഭാഗം തന്ന വിജയമാണ് രണ്ടാം ഭാഗം ഒരുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് നവ്യ പറഞ്ഞു.

പത്ത് വർഷങ്ങൾക്ക് ശേഷം നവ്യ മലയാളത്തിലേക്ക് തിരിച്ചെത്തിയത് ഒരുത്തിയിലൂടെയായിരുന്നു. ഫോർട്ട്കൊച്ചിയിലെ ജങ്കാറിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന രാധാമണി എന്ന സാധാരണക്കാരിയായ സ്ത്രീയുടെ ജീവിത്തിലെ മൂന്ന് ദിവസത്തെ കഥയാണ് ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ പറഞ്ഞത്. വിനായകനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തിയിരുന്നു. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ശേഷം പൂർണമായും നവ്യയെ ആശ്രയിച്ച് കഥ മുന്നോട്ട് പോകുന്ന ചിത്രമാണ് ഒരുത്തീ.

UPDATES
STORIES