നസ്രിയ, നദിയ, തൻവി; മലയാളി നായികമാർ ഒന്നിക്കുന്ന ‘അണ്ടേ സുന്ദരാനികി’ എത്തുന്നു

മലയാളം, തമിഴ് സിനിമാ ലോകത്തെ പ്രിയതാരം, നസ്രിയ നസീം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ചിത്രത്തിൽ ഫോട്ടാഗ്രഫറായ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റര്ർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

തെലുങ്ക് സൂപ്പർ സ്റ്റാർ നാനി നായകനാകുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം തുടങ്ങിയവരും മുഖ്യ വേഷത്തിൽ എത്തുന്നു.

വിവേക് ​​ആത്രേയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. സംഗീതസംവിധായകൻ വിവേക് ​​സാഗർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ നികേത് ബൊമ്മിയാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും രവിശങ്കർ വൈയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

UPDATES
STORIES