അന്ന ബെന്‍- റോഷന്‍ മാത്യു ചിത്രം ‘നൈറ്റ് ഡ്രൈവ്’ തിയേറ്ററുകളിലേക്ക്; മാര്‍ച്ച് 11-ന് റിലീസ്

അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളിലെത്തും. ‘വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ത്രില്ലര്‍ സ്വഭാവത്തില്‍ കൊച്ചി പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മുത്തുമണി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. കപ്പേളയ്ക്ക് ശേഷം റോഷന്‍ മാത്യുവും അന്ന ബെന്നും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

പുലിമുരുകന്‍, മധുരരാജ എന്നിവയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയിരിക്കുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രഞ്ജിന്‍ രാജിന്റേതാണ് സംഗീതം. ഛായാഗ്രഹണം ഷാജികുമാര്‍. എഡിറ്റിങ് എസ് പിള്ള.

UPDATES
STORIES