ചാക്കോച്ചനും ജയസൂര്യയ്ക്കുമൊപ്പം നിവേദ തോമസ്; ‘എന്താടാ സജി’ക്ക് തുടക്കം

‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്ഫി ബാബു സംവിധാനം ചെയ്യുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നിവേദ തോമസാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവേദ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

May be an image of text

ജയറാം, ഗോപിക എന്നിവര്‍ അഭിനയിച്ച 2008ല്‍ പുറത്തിറങ്ങിയ വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവേദ, ഫഹദ് ഫാസിലിനൊപ്പം മണിരത്നം എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ നിവേദ തെലുങ്കില്‍ വളരെ സജീവമാണ്.

നേരത്തേ കുഞ്ചാക്കോ ബോബനൊപ്പം 2013ല്‍ പുറത്തിറങ്ങിയ റോമന്‍സ് എന്ന കോമഡി ചിത്രത്തിലും നിവേദ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ ബിജു മേനോനും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. ഏന്താടാ സജിയില്‍ ഒരു സാധാരണ ചെറുപ്പക്കാരിയുടെ വേഷത്തിലാണ് നിവേത എത്തുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഏപ്രില്‍ ഒന്നിന് ഇടുക്കിയിലെ തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച എന്താടാ സജി നിര്‍മ്മിക്കുന്നത് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ്. ഒരു ഗ്രാമത്തിലെ ആളുകളുടെ ദൈനംദിന ജീവിതത്തിലെ സംഘര്‍ഷങ്ങളും സന്തോഷങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

UPDATES
STORIES