ഹോളിവുഡ് ചലച്ചിത്രപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ‘സ്പൈഡര്മാന്: നോ വെ ഹോം’. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈപ്പുണ്ടാക്കിയതും ടോം ഹോളണ്ടിനെ സ്പൈഡിയായി അവതരിപ്പിക്കുന്ന മൂന്നാം ഭാഗം തന്നെ. ഗ്രീന്‍ ഗോബ്ലിന്‍, ഒക്ടോപ്പസ്, ഇലക്ട്രോ, സാന്‍ഡ് മാന്‍, ലിസാഡ് എന്നീ വില്ലന്മാരുടെ തിരിച്ചുവരവും ഡോക്ടര്‍ സ്ട്രേഞ്ചിന്റെ സാന്നിധ്യവും ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളേറ്റി.
ഇന്ത്യയില്‍ 3800 സ്ക്രീനുകളിലാണ് സ്പൈഡര്മാന് റിലീസ് ചെയ്തത്. ആദ്യ ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘പ്രതീക്ഷിച്ചതിനും അപ്പുറം, ഇതുവരെ ഇറങ്ങിയ സ്പൈഡര്മാന് ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്, എംസിയു ചിത്രങ്ങളിലെ ഏറ്റവും മികച്ചവയില്‍ ഒന്ന്, വില്യം ഡാഫോയുടെ വന്‍ പ്രകടനം’ എന്നിങ്ങനെ സമൂഹമാധ്യമങ്ങളില്‍ അപ്ഡേറ്റുകള് എത്തുന്നുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ വാരാന്ത്യത്തില്‍ തന്നെ സ്പൈഡര്മാന് 350 ദശലക്ഷം ഡോളര്‍ സമാഹരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.