അഭിനേതാക്കളായ ലെസ്ലി ജോര്‍ദനും ട്രേസീ എല്ലിസ് റോസും ചേര്‍ന്ന് 94-ാമത് അക്കാദമി പുരസ്കാരങ്ങള്‍ക്കായുള്ള നോമിനേഷന് പട്ടിക പ്രഖ്യാപിച്ചതോടെ ഓസ്കാറിലേക്കുള്ള കാത്തിരിപ്പുകള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്. മികച്ച നടന്മാര്ക്കായുള്ള വിഭാഗത്തില്‍ വില്‍ സ്മിത്ത്, ഡെന്‍സല്‍ വാഷിങ്ടണ്‍, സംവിധായകരുടെ പട്ടികയില്‍ യൂസുകെ ഹമാഗുച്ചി തുടങ്ങി വൈവിധ്യമാര്‍ന്ന നോമിനേഷന് പട്ടികയാണ് ഇത്തവണത്തേത്. ജയ്ന്‍ കാംപ്യന്റെ ‘ദ കപവര് ഓഫ് ദ ഡോഗ്’ ആണ് 12 നോമിനേഷനുകളുമായി മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രം, സംവിധാനം, മികച്ച നടന് എന്നീ വിഭാഗങ്ങളിലേക്കും ചിത്രം പരിഗണിക്കുന്നുണ്ട്.
‘ഡ്യൂണ്‍’, ‘വെസ്റ്റ്സൈഡ് സ്റ്റോറി’, ‘ബെല്‍ഫാസ്റ്റ്’ തുടങ്ങിയവും മികച്ച ചിത്രങ്ങള്‍ക്കായുള്ള പട്ടികയില്‍ ഇടംപിടിച്ചു. വില്‍സ്മിത്ത് അഭിനയിച്ച ‘കിങ് റിച്ചാര്‍ഡി’ന് ആറ് നോമിനേഷനുകളാണുള്ളത്. ‘ഡ്രൈവ് മൈ കാര്‍’, ‘ഡോണ്ട് ലുക്ക് അപ്’, ‘കോഡ’, ‘ലികറിസ് പിത്സ’, ‘നൈറ്റ്മെയര് ആലി’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
ജെയ്ന്‍ കാംപ്യന്‍, പോള്‍ തോമസ് ആന്ഡ്രേസണ്, കെന്നെത് ബ്രാന, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, യൂസുകെ ഹമാഗുച്ചി എന്നിവരാണ് സംവിധായകര്‍ക്കായുള്ള നോമിനേഷനിലുള്ളത്. രണ്ട് തവണ ഓസ്കാര്‍ നോമിനേഷനില്‍ വരുന്ന ആദ്യ വതിനാ സംവിധായികയാണ് ജെയ്ന്‍ കാംപ്യന്‍.
ജെസിക ചാസ്റ്റിയന്, ഒലീവിയ കോള്മാന്, പെനെലപി ക്രൂസ്, നിക്കോള്‍ കിഡ്മാന്, ക്രിസ്റ്റെന് സ്റ്റിയുവാട്ട് എന്നിവര്‍ മികച്ച നടിമാര്ക്കായുള്ള നോമിനേഷന് പട്ടികയിലുള്ളത്. ജാവിയര്‍ ബാഡെം, ബെനെഡിക്ട് ക്യുംബെര്ബച്ച്, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, വില്‍ സ്മിത്ത്, ഡെന്‍സല്‍ വാഷിങ്ടണ്‍ എന്നിവര്‍ മികച്ച നടന്മാര്ക്കായുള്ള വിഭാഗത്തിലേക്കും നോമിനേഷന് നേടി. ബെല്‍ഫാസ്റ്റിലെ പ്രകടനത്തിന് 87കാരിയായ ജൂഡി ഡെഞ്ച് സഹനടിക്കായുള്ള നോമിനേഷനില്‍ ഇടംനേടി. ജെസ്സെ ബക്ക്ലി, അരിയാന ഡിബോസ് തുടങ്ങിയവരാണ് ജൂഡിക്കൊപ്പം മത്സരിക്കുന്നത്.
ബെല്‍ഫാസ്റ്റ്, ഡോണ്ട് ലുക്ക് അപ്, കിങ് റിച്ചാര്‍ഡ്, ലികറിസ് പിത്സ, ദ വേസ്റ്റ് പേര്‍സണ്‍ ഇന്‍ ദ വേള്‍ഡ് എന്നീ ചിത്രങ്ങള്‍ മികച്ച തിരക്കഥാ വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള എന്‍ട്രിയായ റൈറ്റിങ് വിത്ത് ഫയര്‍ ഇടം നേടി. മലയാളിയായ റിന്റു തോമസ്, സുഷ്മിത് ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ദളിത് വനിതാ മാധ്യമപ്രവര്‍ത്തകയുടെ ജീവിതം പറയുന്ന റൈറ്റിങ് വിത്ത് ഫയറിന്റെ സംവിധായകര്‍.