പാര്‍വ്വതിയും നാഗചൈതന്യയും ഒന്നിക്കുന്ന ‘ധൂത’; ആമസോൺ പ്രൈം ഹൊറര്‍ സീരീസ് ഉടൻ

നടന്‍ നാഗ ചൈതന്യ പ്രൈം വീഡിയോയുടെ തെലുങ്ക് പരമ്പരയായ ധൂതയിലൂടെ ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ‘സൂപ്പര്‍നാച്വറല്‍ ഹൊറര്‍’ ഷോ എന്നാണ് സീരീസിനെ വിശേഷിപ്പിക്കുന്നത്. വ്യാഴാഴ്ച മുംബൈയില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ ആതിഥേയത്വം വഹിച്ച പ്രൈം വീഡിയോ പ്രസന്റ്‌സ് ഇന്ത്യ ഇവന്റിലാണ് ധൂതയുടെ പ്രഖ്യാപനം നടന്നത്. നടി പാര്‍വ്വതി തിരുവോത്തും മുഖ്യവേഷത്തില്‍ എത്തുന്നു.

വിക്രം കെ കുമാറാണ് ധൂത സംവിധാനം ചെയ്യുന്നത്. ദൊണ്ടപതി വെങ്കിടേഷ്, പൂര്‍ണ പ്രജ്ഞ, ശ്രീപാല്‍ റെഡ്ഡി, നവീന്‍ ജോര്‍ജ് തോമസ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാര്‍വതി, നാഗചൈതന്യ എന്നിവര്‍ക്ക് പുറമെ പ്രിയ ഭവാനി ശങ്കര്‍, പ്രാചി ദേശായി, തരുണ്‍ ഭാസ്‌ക്കര്‍ ധാസ്യം എന്നിവരും മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഒരു കലാകാരനെന്ന നിലയില്‍, പരമാവധി ആളുകളിലേക്ക് എത്തിച്ചേരുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഷോയിലൂടെ പരമാവധി എക്സ്പോഷര്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നാഗചൈതന്യ പറഞ്ഞു.

UPDATES
STORIES