ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പല വിഗ്രഹങ്ങളും ഉടയും: പാർവതി

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2018ല്‍ സര്‍ക്കാര്‍ നിയമിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്. റിപ്പോർട്ട് പുറത്തുവന്നാൽ സിനിമ മേഖലയിൽ ഇപ്പോൾ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയുമെന്നും പാർവതി പറഞ്ഞു. സൂര്യ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവതി.

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീസൗഹാർദമാകുന്നതെന്നും പാർവതി വിമർശിച്ചു. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. റി​പ്പോ​ര്‍​ട്ട് നടപ്പാക്കാൻ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.

അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി സം​സാ​രി​ച്ച​പ്പോ​ള്‍ അ​വ​സ​രം ഇ​ല്ലാ​താ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ത​ന്നെ മാ​റ്റി നി​ര്‍​ത്തി നി​ശ​ബ്ദ​യാ​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​വെ​ന്നും പാ​ര്‍​വ​തി വെളിപ്പെടുത്തി.

അതേസമയം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന വിവരവകാശ കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു.  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ആരോപിച്ച് കെ.കെ രമ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.

UPDATES
STORIES