പാർവതിയും ഉർവശിയും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘ഹെർ’; സംവിധാനം ലിജിൻ ജോസ്

മലയാളികളുടെ പ്രിയ താരങ്ങളായ ഉർവശി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇവർക്കു പുറമേ രമ്യാ നമ്പീശൻ, ഐശ്വര്യ രാജേഷ്, ലിജോ മോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തും. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകളാണ് ചിത്രം പറയുന്നത്.

ഫ്രൈഡേ, ലോ പോയിന്റ്, ചേര എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ലിജിൻ ജോസ്. അർച്ചന വാസുദേവ് തിരക്കഥ ഒരുക്കുന്ന ‘ഹെർ’ നിർമിക്കുന്നത് അനീഷ് തോമസാണ്.

ചന്ദ്രു ശെൽവരാജ് ക്യാമറയും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്.

പാർവതി നായികയായെത്തുന്ന പുഴു എന്ന ചിത്രം മെയ് 13നാണ് സോണി ലിവിൽ റിലീസ് ചെയ്യുന്നത്. നവാഗതയായ രത്തീന പി.ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.

UPDATES
STORIES