ആഘോഷങ്ങളുടെയും പ്രതീക്ഷകളുടെയും കാലമാണ് ഡിസംബര്‍. വിവാഹ ചടങ്ങുകളും ഏറെയുണ്ടാവാറുണ്ട് ഡിസംബറില്‍. വിവാഹ സീസണ് ആരംഭിച്ചതോടെ വിവിധ സ്റ്റൈലുകളും ഫോട്ടോകളും എത്തിത്തുടങ്ങി.
ഇപ്പോളിതാ വിവാഹാഘോഷങ്ങളെ മനോഹരമാക്കാന്‍ സൗത്ത് ഇന്ത്യന്‍ യുവതാരങ്ങള്‍ തങ്ങളുടെ ഈ സീസണിലെ സ്റ്റൈലുകള്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളായ ദുല്‍ഖര്‍ സല്മാന്, അല്ലു സിരീഷ്, വിജയ് ദേവരകൊണ്ടെ എന്നിവരാണ് പുതിയ സ്റ്റൈലില്‍ അണിനിരക്കുന്നത്. കിടിലന്‍ കല്യാണ ലുക്കിലാണ് മൂവരും എത്തുന്നത്.
ദുല്‍ഖര്‍ സല്മാന്
മെറൂണ്‍ ഷെര്‍വാണിയും ഗോള്‍ഡന്‍ ബട്ടണുകളുള്ള മെറൂണ്‍ ഷെര്‍വാണിയും ധരിച്ച ലുക്കിലാണ് ദുല്‍ഖര്‍ സല്മാന്. ഭംഗിയുള്ള തൂവാലയും ഗോള്‍ഡന്‍ ബട്ടണുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ വസ്ത്രം വിവാഹ സീസണില്‍ വേറിട്ട സ്റ്റൈലുതന്നെ.

അല്ലു സിരീഷ്
വിവാഹങ്ങളെ മനോഹരമാക്കുന്ന വസ്ത്രമാണ് വെള്ള ഷെര്‍വാണി. ഗോള്‍ഡന്‍ കഫുകളും കോളറുകളും ഉള്ള വെള്ള ഷെര്‍വാണി ധരിച്ചാണ് അല്ലു സിരീഷിന്റെ വരവ്്. ബ്രൗണ്‍ ഷൂവുമുണ്ട്.

വിജയ് ദേവരകൊണ്ടെ
വെളുത്ത ചുരിദാര്‍ രൂപത്തിലുള്ള പിങ്ക് ഷെര്‍വാണിയും വെള്ള കുര്‍ത്തയുമാണ് വിജയ് ദേവര്കൊണ്ടയുടെ വേഷം. വ്യത്യസ്ത ലുക്കിലുമാണ് വിജയ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് തീര്‍ത്തും വേറിട്ട് നിര്‍ത്തുന്നതാണ് ഈ വസ്ത്രം.
