അതിജീവിതയ്‌ക്കൊപ്പം എന്നു പറയുന്നതിൽ അഭിമാനം: പ്രേംകുമാർ

നടിയെ അക്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും കൊച്ചി റീജിയണൽ ഐഎഫ്എഫ്കെ സംഘാടകനുമായ നടൻ പ്രേം കുമാർ. താൻ അതിജീവിതയ്‌ക്കൊപ്പം ആണെന്നും അതിൽ അഭിമാനിക്കുന്നു എന്നും പ്രേം കുമാർ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രേംകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്.

“അതിജീവിതയെ തിരുവനന്തപുരം മേളയിലെത്തിച്ചപ്പോൾ കിട്ടിയ പിന്തുണയുടെ ആഴം മനസ്സിനെ തൊടുന്നതാണ്. ഇരകളാക്കപ്പെട്ടവർ എന്നും മുഖം ഒളിപ്പിച്ച് ഇരുട്ടിൽ കഴിയേണ്ടവരല്ല. അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ലോകത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ അവസരം സൃഷ്ടിച്ചില്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാണെന്നു പറയുന്നതിൽ എന്തർഥമാണുള്ളത്. അതിജീവിതയ്ക്കൊപ്പമാണ് ഞാൻ എന്നു പറയുന്നതിൽ എനിക്ക്‌ അഭിമാനമേയുള്ളൂ,” പ്രേം കുമാർ പറഞ്ഞു.

നൂറിലധികം സിനിമകളിൽ അഭിനയിച്ച പ്രേംകുമാർ മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരമടക്കമുള്ള നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

UPDATES
STORIES