‘അച്ഛന്റെ നിഴലിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല’; മാധവന്റെ മകൻ

അടുത്തിടെ കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ 2022-ൽ നീന്തൽ മത്സരത്തിൽ ആർ മാധവന്റെ മകൻ വേദാന്ത് മാധവൻ സ്വർണമെഡൽ നേടിയിരുന്നു. എന്നാൽ ആർ മാധവന്റെ മകനായി മാത്രം അറിയപ്പെടാതെ സ്വന്തമായി പേരെടുക്കണം എന്നാണ് വേദാന്തിന്റെ ആഗ്രഹം.

‘അച്ഛന്റെ നിഴലിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വന്തമായി പേര് സമ്പാദിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ആർ. മാധവന്റെ മകനായി മാത്രം അറിയപ്പെടാൻ ആഗ്രഹമില്ല’- വേദാന്ത് ഡി.ഡി ഇന്ത്യയോട് പറഞ്ഞു.

തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി മാതാപിതാക്കളുടെ പിന്തുണയും അവരുടെ ത്യാഗവും എത്രത്തോളമുണ്ടെന്നും വേദാന്ത് പറയുന്നു. എന്നും തനിക്കൊപ്പം നിന്നവരാണ് അച്ഛനും അമ്മയും. ഒരുപാട് ത്യാഗങ്ങൾ അവർ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദുബായിലേക്ക് താമസം മാറാനുള്ള അവരുടെ തീരുമാനം.

800 മീ. നീന്തലിൽ 8:17:28 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് വേദാന്ത് സ്വർണം നേടിയത്. വെള്ളി നേടിയ സമയത്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വേദാന്തിന്റെ പരിശീലകന് മാധവൻ നന്ദി അറിയിച്ചിരുന്നു.

UPDATES
STORIES