രമേഷ് പിഷാരടി നായകനായ സർവൈവൽ ത്രില്ലർ; ‘നോ വേ ഔട്ട്’ ടീസർ എത്തി

പ്രശസ്ത നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കുന്ന നോ വേ ഔട്ട് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സർവൈവർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് നോ വേ ഔട്ട്.

മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചലച്ചിത്ര വിഭാഗമാണ് സർവൈവൽ ത്രില്ലറുകൾ. ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയിട്ടുള്ള രമേഷ് പിഷാരടി വളരെ സീരിയസ് ആയുള്ള ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ ആണ്. കെ ആർ രാഹുൽ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്ന ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.

ഗിരീഷ് മേനോൻ കലാസംവിധാനവും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിച്ച നോ വേ ഔട്ടിന് വേണ്ടി ചമയം നിർവഹിച്ചത് അമൽ ചന്ദ്രനും ആക്ഷൻ സംവിധാനം നിർവഹിച്ചത്‌ മാഫിയ ശശിയുമാണ്. ഈ ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ ആണ്. ശാന്തി മാസ്റ്റർ കൊറിയോഗ്രാഫി നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് കറുപ്പ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.

UPDATES
STORIES