വീണ്ടും സംവിധായികയുടെ കുപ്പായത്തിൽ രേവതി; കജോൾ ചിത്രം ‘സലാം വെങ്കി’ തുടങ്ങി

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായികയുടെ കുപ്പായമണിഞ്ഞ് രേവതി. കജോളിനെ നായികയാക്കി രേവതി ഒരുക്കുന്ന ചിത്രം ‘സലാം വെങ്കി’യുടെ ഷൂട്ടിങ് ആരംഭിച്ചു. ജീവിത പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

“പറയപ്പെടേണ്ട ഒരു കഥയുടെ ആഘോഷിക്കപ്പെടേണ്ട ഒരു ജീവിതത്തിന്റെ സഞ്ചരിക്കേണ്ട ഒരു പാതയുടെ കഥ പറയാനുള്ള യാത്രയുടെ തുടക്കം കുറിക്കുകയാണ് ഇന്ന് ഞങ്ങൾ. സലാം വെങ്കി എന്ന മനോഹരമായ ഈ കഥ നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്,” സോഷ്യൽ മീഡിയയിൽ രേവതി കുറിച്ചു. സമീര്‍ അറോറയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് സലാം ‘വെങ്കി’ നിര്‍മ്മിക്കുന്നത്.

‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് രേവതി സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. ‘മകള്‍’ (കേരള കഫേ ആന്തോളജി), ‘പാര്‍സല്‍’ (മുംബൈ കട്ടിംഗ് ആന്തോളജി) എന്നി ചിത്രങ്ങള്‍ ഒരുക്കി.

UPDATES
STORIES