റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആര്‍ആര്‍ആര്‍: ആദ്യദിവസത്തെ ബോക്‌സ്ഓഫീസ് കളക്ഷന്‍ 240 കോടി

പ്രദര്‍ശനം ആരംഭിച്ച് ഒന്നാം ദിവസം പിന്നിടവെ, ടോളിലുഡിലെ ഇതുവരെയുള്ള ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. തെലുങ്കാന-ആന്ധ്ര എന്നിവിടങ്ങളെ ഉദ്ദേശിച്ചുള്ള തെലുങ്ക് ഇന്‍സ്ട്രിയില്‍നിന്നുമാത്രം ചിത്രം ഒറ്റ ദിവസം കൊണ്ട് 120 കോടിയിലധികം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴില്‍നിന്നും 10 കോടി, ഹിന്ദിയില്‍നിന്ന് 25 കോടി, കന്നഡയില്‍നിന്ന് 14 കോടി, മലയാളത്തില്‍നിന്ന് നാല് കോടി എന്നിങ്ങനെയാണ് മറ്റ് ഇന്‍ഡസ്ട്രിയില്‍നിന്നുള്ള കണക്കുകള്‍.

ഇന്ത്യയ്ക്ക് പുറമേ, യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശത്തിനെത്തിയിരുന്നു. ഇതില്‍നിന്ന് 75 കോടിയാണ് ആദ്യ ദിന കളക്ഷന്‍. ഇതോടെ എല്ലാ ഭാഷകളും ആഗോള റിലീസും കണക്കാക്കുമ്പോള്‍ 240 കോടിയുടെ വരുമാനമാണ് ചിത്രം ഇതിനോ
കം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ രാജമൗലിക്കൊപ്പം ജൂനിയര്‍ എന്‍ടിആറിന്റെയും റാംചരണിന്റെയും ബ്രാന്‍ഡ് വാല്യൂ പതിന്മടങ്ങുയര്‍ന്നു.

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എസ് എസ് രാജമൗലിയുടെ മറ്റൊരു പീരിയോഡിക് ഡ്രാമയാണ് ‘ആര്‍ആര്‍ആര്‍’. വിപ്ലവ നായകന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ചിത്രം. സ്വാതന്ത്രത്തിന് മുന്‍പ് 1920 കള്‍ പശ്ചാത്തലമാകുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, സമുദ്രക്കനി, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

UPDATES
STORIES