പ്രദര്‍ശനത്തിനെത്തി ആദ്യദിനം പിന്നിടുമ്പോള്‍ തന്നെ ടോളി…ഡിലെ ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് എസ്എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’. രാജമൗലിയുടെ മറ്റൊരു മാസ്റ്റര്‍പീസായി നിരീക്ഷിക്കപ്പെടുന്ന ചിത്രത്തിന്റെ സാങ്കേതിക മികവും ഇതിനകം ചര്ച്ചയായികഴിഞ്ഞു. എന്നാല്‍ മൂന്ന് മണിക്കൂറും ഒരുമിനിറ്റും ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യ പകുതി മാത്രമാണ് അമേരിക്കയിലെ ചില തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കാരണം രസകരമാണ്.
യുഎസിലെ സിനിമാര്‍ക്ക് തിയേറ്ററുകളിലാണ് സംഭവമുണ്ടായത്. ഒന്നാംദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ പകുതിയില്‍ തന്നെ അവസാനിച്ചു. ആശയക്കുഴപ്പത്തിലായ കാണികള്‍ വിശദീകരണം ചോദിച്ചപ്പോള്‍, രണ്ടാം പകുതിയുള്ളതായി അറിയില്ലെന്നായിരുന്നു തിയേറ്റര്‍ അധികൃതരുടെ മറുപടി. ഒന്നരമണിക്കൂറില്‍ സിനിമ അവസാനിക്കുന്നതായി കണക്കുകൂട്ടിയായിരുന്നു അവര്‍ ചിത്രം പ്രദര്‍ശനത്തിന് തയ്യാറാക്കിയത്. ചലചിത്ര നിരൂപക അനുപമ ചോപ്ര അടക്കമുള്ളവര്‍ സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നു.
അബദ്ധം മനസിലാക്കിയ തിയേറ്റര്‍ അധികൃതര്‍ പിന്നീട് മുഴുവന്‍ ചിത്രവും പ്രദര്ശനത്തിനെത്തിച്ച് പ്രശ്നം പരിഹരിച്ചു.
അതേസമയം, ആദ്യദിന തെലുങ്കാന-ആന്ധ്ര എന്നിവിടങ്ങളെ ഉദ്ദേശിച്ചുള്ള തെലുങ്ക് ഇന്സ്ട്രിയില്നിന്നുമാത്രം ചിത്രം ഒറ്റ ദിവസം കൊണ്ട് 120 കോടിയിലധികമാണ് ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍നിന്നും 12 കോടി, ഹിന്ദിയില്‍നിന്ന് 25 കോടി, കന്നഡയില്‍നിന്ന് 16 കോടി, മലയാളത്തില്‍നിന്ന് നാല് കോടി എന്നിങ്ങനെയാണ് മറ്റ് ഇന്ഡസ്ട്രികളില് നിന്നുള്ള കണക്കുകള്‍.
ഇന്ത്യയ്ക്ക് പുറമേ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശത്തിനെത്തിയിരുന്നു. ഇതില്‍നിന്ന് 75 കോടിയാണ് ആദ്യ ദിന കളക്ഷന്‍. ഇതോടെ എല്ലാ ഭാഷകളും ആഗോള റിലീസും കണക്കാക്കുമ്പോള്‍ 250 കോടിയുടെ വരുമാനമാണ് ചിത്രം ഇതിനോകം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ രാജമൗലിക്കൊപ്പം ജൂനിയര്‍ എന്‍ടിആറിന്റെയും റാംചരണിന്റെയും ബ്രാന്‍ഡ് വാല്യൂ പതിന്മടങ്ങുയര്ന്നു.
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എസ് എസ് രാജമൗലിയുടെ മറ്റൊരു പീരിയോഡിക് ഡ്രാമയാണ് ‘ആര്‍ആര്‍ആര്‍’. വിപ്ലവ നായകന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ചിത്രം. സ്വാതന്ത്രത്തിന് മുന്‍പ് 1920 കള്‍ പശ്ചാത്തലമാകുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.