‘നീയെന്റെ കാമുകി അല്ലേ ഡീ…’; സബാഷ് ചന്ദ്രബോസിലെ പാട്ടുമായി സൂരജ് സന്തോഷ്

വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിലെ ലിറിക്കല്‍ ഗാനം പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. നീയെന്റെ കാമുകി അല്ലേ ഡീ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും വിസി അഭിലാഷ് തന്നെയാണ്.

കാമുകിപ്പാട്ട് എന്ന് പേരിട്ടാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് പാട്ടിന് സംഗീതമൊരുക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണനും സ്‌നേഹ പിളിയേരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജോളീസ് മൂവീസിന്റ ബാനറില്‍ ജോളി ലോനപ്പനാണ് നിര്‍മ്മിക്കുന്നത്. കഥയൊരുക്കുന്നതും അഭിലാഷാണ്. ജോണി ആന്റണി, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ തുടങ്ങിയവരും വിവിധ വേഷത്തിലെത്തുന്നുണ്ട്.

UPDATES
STORIES