പാട്ട് പാടി കുറ്റവാളിയെ കുടുക്കാൻ സൈജു കുറുപ്പ്; ‘അന്താക്ഷരി’ ട്രെയിലർ

സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമാകുന്ന ത്രില്ലർ ചിത്രം ‘അന്താക്ഷരി’യുടെ ട്രെയിലർ പുറത്തിറങ്ങി. മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അന്താക്ഷരി ഒരു കുറ്റാന്വേഷണ കഥയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സോണിലിവിലൂടെ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായർ, ശബരീഷ് വർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.

ബബ്‌ലു അജുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം- അങ്കിത് മേനോൻ.‌ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജാം അബ്ദുൽ ജബ്ബാർ, പോജക്ട് ഡിസൈനർ- അൽ ജസീം അബ്‍ദുൾ ജബ്ബാർ, ചിത്രസംയോജനം- ജോൺകുട്ടി, കല- സാബുമോഹൻ, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, ക്രിയേറ്റിവ് ഡയറക്ടർ-നിതീഷ് സഹദേവ്, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ,മേക്കപ്പ്- സുധീർ സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ-ഹരിലാൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം. യൂ,അസോസിയേറ്റ് ഡയറക്ടർ-രെജീവൻ.എ. രണിത് രാജ്, പരസ്യകല- അജിപ്പാൻ, നവീൻ കൃഷ്ണ.പി. പി, പി ആർ ഒ-ശബരി.

UPDATES
STORIES