നയന്‍താരയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി സാമന്ത

തെന്നിന്ത്യന്‍ സിനിമയില്‍ നയന്‍താരയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടി സാമന്തയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷത്തെ സാമന്തയുടെ വളര്‍ച്ച അതിശയകരവും അഭിനേത്രികള്‍ക്ക് പ്രചോദനം നല്‍കുന്നതുമാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്. എന്നാൽ ഇപ്പോൾ നയൻതാരയ്ക്ക് തൊട്ടു പുറകിൽ എത്തിയിരിക്കുകയാണ് സാമന്ത. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം സാമന്ത തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു.

അല്ലു അര്‍ജുന്റെ പുഷ്പ: ദ റൈസ് എന്ന ചിത്രത്തിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. സംവിധായകന്‍ സുകുമാറിന്റെ സിനിമയിലെ പ്രശസ്തമായ ഊ അണ്ഡവാ എന്ന സാമന്ത ചുവടുവച്ച ഗാനം ഏറെ ജനപ്രീതി നേടി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാമന്ത തന്റെ സിനിമകള്‍ക്ക് മൂന്ന് കോടി മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഈടാക്കുന്നത്. പുഷ്പയിലെ പാട്ടിനായി സാമന്ത ഈടാക്കിയത് അഞ്ച് കോടിയാണെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് വര്‍ഷമായി സാമന്തയുടെ പ്രതിച്ഛായ കുതിച്ചുയരുകയാണ്. വാണിജ്യ സിനിമകളുടെ ഭാഗമാകുന്നത് മുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വരെ, കഴിഞ്ഞ രണ്ട് വര്‍ഷമായി സാമന്തയുടെ കരിയറില്‍ മികച്ച സിനിമകളാണ് സംഭവിച്ചിരിക്കുന്നത്.

തന്റെ വരാനിരിക്കുന്ന ചിത്രമായ ‘കാത്തുവാക്കുള്ളൈ രണ്ടു കാതലിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാമന്ത. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

UPDATES
STORIES