തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

പ്രമുഖ നിർമാതാവും തിരക്കഥാകൃത്തുമായ ജോൺ പോൾ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിക്കെ ആയിരുന്നു അന്ത്യം. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോൺ പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. നൂറിലധികം സിനിമകൾക്ക് തിരക്കഥയൊരുക്കി.

മലയാള ചലച്ചിത്ര രംഗത്ത് അനശ്വരമായ നിവധി സിനിമകളെയും കഥാത്രങ്ങളെയും ജോൺ പോൾ സൃഷ്ടിച്ചു. ‘ഞാൻ, ഞാൻ മാത്രം’ കഥയെഴുതിയാണ് ചലച്ചിത്ര രംഗത്തെത്തിയത്. സംവിധായകൻ ഭരതന് വേണ്ടിയാണ് കൂടുതൽ തിരക്കഥകൾ എഴുതിയത്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും അവസാനം തിരക്കഥ രചിച്ചത്.

ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം,കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥയൊരുക്കി.

1950 ഒക്ടോബർ 29ന് പി.വി. പൗലോസും റബേക്കയുടേയും മകനായി ജനിച്ച ജോൺ പോൾ, എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനും പത്രപ്രവർത്തകനുമായിരുന്നു. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മാക്ടയുടേ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.

UPDATES
STORIES