ഇനി ഓർമകളുടെ ഫ്രെയ്‌മിൽ; മുതിർന്ന മാധ്യമ പ്രവർത്തകൻ ആന്തൂർ സഹദേവൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും പ്രശസ്ത സിനിമ നിരൂപകനുമായ ആന്തൂർ സഹദേവൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളാൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്ര-ദൃശ്യ മാധ്യമരംഗത്ത് 33 വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള ആന്തൂർ സഹദേവൻ 2003 മുതല്‍ 2014 വരെ ഇന്ത്യാവിഷന്‍ ചാനലില്‍ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു.

 ലോകസിനിമകള്‍ പരിചയപ്പെടുത്തുന്ന ’24 ഫ്രെയിംസ്’ പരിപാടി അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ എ.സഹദേവൻ 2016ൽ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തിൽ ജൂറിയായും പ്രവർത്തിച്ചിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ ഗസ്റ്റ് ലക്ച്ചറായും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യാവിഷനിൽ പ്രവർത്തിച്ച സമയത്താണ് സംസ്ഥാന സർക്കാർ നൽകുന്ന മികച്ച അവതാരകനുള്ള പുരസ്കാരം ലഭിച്ചത്. ടെലിവിഷൻ ചേംമ്പറിന്റെ മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള പുരസ്കാരവും ’24 ഫ്രെയിംസ്’ എന്ന പരിപാടിയുടെ അവതരണത്തിന് ലഭിച്ചിട്ടുണ്ട്. ഇതേപരിപാടിക്ക് 2012-ലെ മികച്ച ഇൻഫോടെയിൻമെന്റ് പരിപാടിക്കുള്ള ഏഷ്യാവിഷൻ പുരസ്കാരവും ലഭിച്ചിരുന്നു.

UPDATES
STORIES