വൈകാരിക തലങ്ങളിലൂടെ ഷെയ്ന്‍ നിഗത്തിന്റെ ‘വെയില്‍’; ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

ഷെയ്ന്‍ നിഗത്തെ കേന്ദ്രകഥാപാത്രമാക്കിനവാഗത സംവിധായകന്‍ ശരത്ത് ഒരുക്കുന്ന വെയിലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലറെത്തിയത്. ചിത്രം ജനുവരി 28ന് തിയേറ്ററിലെത്തും.

സിദ്ധാര്‍ത്ഥ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥയും ശരത്തിന്റേതാണ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം. ശ്രീരേഖ, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജെയിംസ് ഏലിയ തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

പ്രദീപ് കുമാറിന്റേതാണ് സംഗീത സംവിധാനം. തമിഴില്‍ നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുള്ള പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണിത്. ഷാസ് മുഹമ്മദാണ് ഛായഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

UPDATES
STORIES