‘ഈ കാലും വെച്ച് ഞാന്‍ തല്ലുമെന്ന് തോന്നുന്നുണ്ടോ’; വിവാദത്തില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ

തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സംഘര്‍ഷങ്ങള്‍ക്കിടെ നടന്‍ നാട്ടുകാരിലൊരാളെ മര്‍ദ്ദിച്ചെന്ന് ആരോപങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഷൈന്‍ വ്യക്തത വരുത്തിയത്.

‘ഞാന്‍ ഈ കാലും വെച്ച് തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’ എന്ന ചോദ്യം ഷൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ഉന്നയിച്ചു. പട സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ കാലിന് പരിക്കേറ്റ ഷൈന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസ് നായകനാവുന്ന തല്ലുമാലയുടെ കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് സംഘര്‍ഷമുണ്ടായത്. ലൊക്കേഷന്‍ പരിസരത്ത് സിനിമാ പ്രവര്‍ത്തകര്‍ മാലിന്യം തള്ളിയെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. രാത്രി ലൊക്കേഷനിലേക്കെത്തിയ നാട്ടുകാരില്‍ ചിലരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സംസാരിക്കാനെത്തിയ ഷൈന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുകയായിരുന്നു. ഇവരിലൊരാള്‍ ഷൈന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ ആരും പൊലീസില്‍ സമീപിച്ചിട്ടില്ല. എന്നിരുന്നാലും ഷൈന്‍ നാട്ടുകാരനെ തല്ലിയെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം നടത്തിയ പ്രചരണം. ഇക്കാര്യത്തിലാണ് ഷൈന്‍ പ്രതികരണം നടത്തിയത്.

UPDATES
STORIES