യേശുദാസ് ആദ്യഗാനം പാടി ചലച്ചിത്ര ഗാനരംഗത്തേക്ക് പ്രവേശിച്ചിട്ട് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. 1961ല്‍ കാല്പാടുകള് എന്ന ചിത്രത്തിന് വേണ്ടി പാടിയ ‘ജാതിഭേദം മതദ്വേഷം’ എന്ന ഗാനത്തിന് ശേഷം ഇതുവരെ പതിനായിരക്കണക്കിന് പാട്ടുകള്‍ അദ്ദേഹം ആലപിച്ചു. ഏകദേശ കണക്ക് പറഞ്ഞാല്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, ഒഡിയ, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലായി 50,000ല്‍ അധികം ഗാനങ്ങള്‍. രാജ്യത്തെ പ്രമുഖരായ സംഗീത സംവിധായകര്‍ ഈണമിട്ട പാട്ടുകള്‍ക്ക് അദ്ദേഹം ശബ്ദം നല്കി. താന്‍ തന്നെ പാടിയ അരലക്ഷത്തിലധികം വരുന്ന പാട്ടുകളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ കീര്‍ത്തനം പാടി സിനിമാലോകത്തെത്തിയ യേശുദാസിന് ഏറ്റവും ഇഷ്ടപ്പെട്ടത് ‘മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടാണ്. 1960കളിലും 70കളിലുമാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ പിറന്നത്.
1, മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു – മനസ്സു പങ്കു വച്ചു
സംഗീതം: ജി ദേവരാജന്‍
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: അച്ഛനും ബാപ്പയും
വര്‍ഷം: 1972
2, പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ
സംഗീതം: ജി ദേവരാജന്‍
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍
വര്‍ഷം: 1971
3, സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ
നിങ്ങള്‍ സ്വര്ഗകുമാരികള് അല്ലോ
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: കാവ്യമേള
വര്‍ഷം: 1965
4, ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
വരികള്‍: പി ഭാസ്കരന്
ചിത്രം: സ്ത്രീ
വര്‍ഷം: 1970
5, നാദബ്രഹ്മത്തിന് സാഗരം നീന്തി വരും
നാകസുന്ദരിമാരേ
സംഗീതം: ജി ദേവരാജന്‍
വരികള്‍: പി ഭാസ്കരന്
ചിത്രം: കാട്ടുകുരങ്ങ്
വര്‍ഷം: 1969
6, ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
സംഗീതം: ജി ദേവരാജന്‍
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: ചെമ്പരത്തി
വര്‍ഷം: 1972
7, സന്ന്യാസിനീ ഓ… ഓ…
സന്ന്യാസിനീ നിന് പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു
സംഗീതം: ജി ദേവരാജന്‍
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: രാജഹംസം
വര്‍ഷം: 1974
8, താമസമെന്തേ…വരുവാന്‍..
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
സംഗീതം: എം എസ് ബാബുരാജ്
വരികള്‍: പി ഭാസ്കരന്
ചിത്രം: ഭാര്‍ഗ്ഗവീനിലയം
വര്‍ഷം: 1964
9, പ്രാണസഖീ…പ്രാണസഖീ…
പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്
സംഗീതം: എം എസ് ബാബുരാജ്
വരികള്‍: പി ഭാസ്കരന്
ചിത്രം: പരീക്ഷ
വര്‍ഷം: 1967
10, ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ
സംഗീതം: എം എസ് വിശ്വനാഥന്
വരികള്‍: ശ്രീകുമാരന്‍ തമ്പി
ചിത്രം: ലങ്കാദഹനം
വര്‍ഷം: 1971
11, സ്വര്‍ഗ നന്ദിനീ സ്വപ്ന വിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ
സംഗീതം: എം എസ് വിശ്വനാഥന്
വരികള്‍: ശ്രീകുമാരന്‍ തമ്പി
ചിത്രം: ലങ്കാദഹനം
വര്‍ഷം: 1971
12, അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം – അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
സംഗീതം: ജോബ്
വരികള്‍: പി ഭാസ്കരന്
ചിത്രം: റോസി/ലൗഡ് സ്പീക്കര്‍
വര്‍ഷം: 1965/2009
13, പാടാത്ത വീണയും പാടും
പ്രേമത്തിന് ഗന്ധര്‍വ വിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും
സംഗീതം: എം കെ അര്ജുനന്
വരികള്‍: ശ്രീകുമാരന്‍ തമ്പി
ചിത്രം: റസ്റ്റ് ഹൗസ്
വര്‍ഷം: 1969
14, മഞ്ജുഭാഷിണീ മണിയറവീണയില്‍
മയങ്ങിയുണരുന്നതേതൊരു രാഗം
സംഗീതം: കെ രാഘവന്
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: കൊടുങ്ങല്ലൂരമ്മ
വര്‍ഷം: 1968
15, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
വരികള്‍: പി ഭാസ്കരന്
ചിത്രം: വിലയ്ക്ക് വാങ്ങിയ വീണ
വര്‍ഷം: 1971
16, ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
സംഗീതം: ജി ദേവരാജന്‍
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: നദി
വര്‍ഷം: 1969
17, പദ്മതീര്ഥമേ ഉണരൂ – മാനസ
പദ്മതീര്ഥമേ ഉണരൂ
സംഗീതം: ജി ദേവരാജന്‍
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: ഗായത്രി
വര്‍ഷം: 1973
18, അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ
സംഗീതം: ജി ദേവരാജന്‍
വരികള്‍: ഒഎന്‍വി കുറുപ്പ്
ചിത്രം: നീയെത്ര ധന്യ
വര്‍ഷം: 1987
19, അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീര്‍ഥം
സംഗീതം: എം എസ് ബാബുരാജ്
വരികള്‍: ശ്രീകുമാരന്‍ തമ്പി
ചിത്രം: മിടുമിടുക്കി
വര്‍ഷം: 1968
20, സാഗരമേ ശാന്തമാകു നീ
സാന്ധ്യരാഗം മായുന്നിതാ
സംഗീതം: സലില്‍ ചൗധരി
വരികള്‍: ഒഎന്‍വി കുറുപ്പ്
ചിത്രം: മദനോത്സവം
വര്‍ഷം: 1978
21, നീലജലാശയത്തില്‍ ഹംസങ്ങള്‍നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു
സംഗീതം: എ ടി ഉമ്മര്‍
വരികള്‍: ബിച്ചു തിരുമല
ചിത്രം: അംഗീകാരം
വര്‍ഷം: 1977
22, നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി
സംഗീതം: ജയ വിജയ
വരികള്‍: ബിച്ചു തിരുമല
ചിത്രം: നിറകുടം
വര്‍ഷം: 1977
23, രാമകഥാഗാനലയം മംഗളമെന് തംബുരുവില്‍
പകരുക സാഗരമേ ശ്രുതിലയസാഗരമേ
സംഗീതം: രവീന്ദ്രന്
വരികള്‍: കൈതപ്രം
ചിത്രം: ഭരതം
വര്‍ഷം: 1991
24, പ്രമഥവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
സംഗീതം: രവീന്ദ്രന്
വരികള്‍: കൈതപ്രം
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള
വര്‍ഷം: 1990
25, ഹരിമുരളീ രവം
ഹരിത വൃന്ദാവനം
സംഗീതം: രവീന്ദ്രന്
വരികള്‍: ഗിരീഷ് പുത്തഞ്ചേരി
ചിത്രം: ആറാം തമ്പുരാന്
വര്‍ഷം: 1997
26, നീലരാവിലിന്നു നിന്റെ താരഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
സംഗീതം: ജോണ്സണ്
വരികള്‍: കൈതപ്രം
ചിത്രം: കുടുംബസമേതം
വര്‍ഷം: 1992
27, ദേവീ ആത്മരാഗമേകാം കന്യാവനിയില്‍ സുഖദം കളഗാനം
പകരാനണയൂ ഗന്ധര്‍വ വീണയാകൂ നീ ദേവീ
സംഗീതം: ജോണ്സണ്
വരികള്‍: കൈതപ്രം
ചിത്രം: ഞാന്‍ ഗന്ധര്വന്
വര്‍ഷം: 1991
28, മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
സംഗീതം: ജോണ്സണ്
വരികള്‍: കൈതപ്രം
ചിത്രം: ചെങ്കോല്‍
വര്‍ഷം: 1993
29, പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന് നിലാവിലലിഞ്ഞു
സംഗീതം: ഔസേപ്പച്ചന്
വരികള്‍: കൈതപ്രം
ചിത്രം: ഉള്ളടക്കം
വര്‍ഷം: 1991
30, പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്
ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍ തോറും ലാസ്യമാടുമ്പോള്‍
സംഗീതം: വിദ്യാധരന്
വരികള്‍: ഒഎന്‍വി കുറുപ്പ്
ചിത്രം: എഴുതാപ്പുറങ്ങള്‍
വര്‍ഷം: 1987
31, പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
വരികള്‍: യൂസഫലി കേച്ചേരി
ചിത്രം: സ്നേഹം
വര്‍ഷം: 1998
32, കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെന്‍ ആത്മാവു തേങ്ങുന്നല്ലോ
സംഗീതം: കൈതപ്രം
വരികള്‍: കൈതപ്രം
ചിത്രം: ദേശാടനം
വര്‍ഷം: 1996
33, പൂമുഖ വാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
സംഗീതം: എം ജി രാധാകൃഷ്ണന്
വരികള്‍: എസ് രമേശന് നായര്‍
ചിത്രം: രാക്കുയിലിന്‍ രാഗസദസ്സില്‍
വര്‍ഷം: 1986
34, സംഗീതമേ അമരസല്ലാപമേ (2)
മണ്ണിനു വിണ്ണിന്റെ വരദാനമേ
സംഗീതം: ബോംബെ രവി
വരികള്‍: യൂസഫലി കേച്ചേരി
ചിത്രം: സര്‍ഗം
വര്‍ഷം: 1992
35, വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
സംഗീതം: കണ്ണൂര്‍ രാജന്
വരികള്‍: ഐ എസ് കുണ്ടൂര്‍
ചിത്രം: വാര്‍ദ്ധക്യപുരാണം
വര്‍ഷം: 1994
36, ഒരേ രാഗപല്ലവി നമ്മള്
ഒരു ഗാന മഞ്ജരി നമ്മള്
സംഗീതം: കെ ജെ ജോയ്
വരികള്‍: ബിച്ചു തിരുമല
ചിത്രം: അനുപല്ലവി
വര്‍ഷം: 1979
37, പാതിരാക്കിളി വരൂ പാല്‍ക്കടല്‍ക്കിളീ
ഓണമായിതാ തിരുവോണമായിതാ
സംഗീതം: എസ് പി വെങ്കടേഷ്
വരികള്‍: ഒ എന്‍ വി കുറുപ്പ്
ചിത്രം: കിഴക്കന്‍ പത്രോസ്
വര്‍ഷം: 1992
38, ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസിന്റെ ഉപവനത്തില്‍ പറന്നു വാ
സംഗീതം: ശ്യാം
വരികള്‍: ബിച്ചു തിരുമല
ചിത്രം: തൃഷ്ണ
വര്‍ഷം: 1981
39, അജ്ഞാതസഖീ ആത്മസഖീ
അനുരാഗ നര്‍മ്മദാതീരത്തു നില്പ്പൂ നീ
സംഗീതം: എല്‍ പി ആര് വര്‍മ്മ
വരികള്‍: വയലാര്‍ രാമവര്‍മ്മ
ചിത്രം: ഒള്ളതുമതി
വര്‍ഷം: 1967
40, ശ്രീരാഗമോ തേടുന്നു നീ ഈ വീണതന് പൊന്‍ തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
സംഗീതം: ശരത്ത്
വരികള്‍: ഒ എന്‍ വി കുറുപ്പ്
ചിത്രം: പവിത്രം
വര്‍ഷം: 1994
41, ആരോ വിരല്‍ നീട്ടി മനസ്സിന് മണ്‍വീണയില്‍
ഏതോ മിഴിനീരിന് ശ്രുതി മീട്ടുന്നു മൂകം
സംഗീതം: വിദ്യാസാഗര്‍
വരികള്‍: ഗിരിഷ് പുത്തഞ്ചേരി
ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍
വര്‍ഷം: 1998
42, ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുനയാരുടേതാവാം
സംഗീതം: രമേഷ് നാരായണ്‍
വരികള്‍: ഒ എന്‍ വി കുറുപ്പ്
ചിത്രം: മേഘമല്‍ഹാര്‍
വര്‍ഷം: 2001
43, പൂക്കള്‍ പനിനീര് പൂക്കള്‍ നീയും കാണുന്നുണ്ടോ
ഈണം…കിളിതന്‍ ഈണം…
നീയും കേള്‍ക്കുന്നുണ്ടോ…
സംഗീതം: ജെറി അമല്‍ദേവ്
വരികള്‍: സന്തോഷ് വര്‍മ്മ
ചിത്രം: ആക്ഷന്‍ ഹീറോ ബിജു
വര്‍ഷം: 2016
44, കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങള്‍
സംഗീതം: ബേണി ഇഗ്നേഷ്യസ്
വരികള്‍: കൈതപ്രം
ചിത്രം: കല്യാണരാമന്
വര്‍ഷം: 2002
45, ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ് വിളക്കൂതിയില്ലേ
കാറ്റെന്‍ മണ് വിളക്കൂതിയില്ലേ
സംഗീതം: എം ജയചന്ദ്രന്
വരികള്‍: ഗിരീഷ് പുത്തഞ്ചേരി
ചിത്രം: ബാലേട്ടന്
വര്‍ഷം: 2003
46, അമ്മ മഴക്കാറിനു കണ് നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
സംഗീതം: എം ജയചന്ദ്രന്
വരികള്‍: ഗിരീഷ് പുത്തഞ്ചേരി
ചിത്രം: മാടമ്പി
വര്‍ഷം: 2008
47, ആലിലക്കണ്ണാ നിന്റെ
മുരളിക കേള്‍ക്കുമ്പോള്‍
സംഗീതം: മോഹന്‍ സിത്താര
വരികള്‍: യൂസഫലി കേച്ചേരി
ചിത്രം: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
വര്‍ഷം: 1999
48, ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ
സരയൂ തീരത്തു കാണാം
സംഗീതം: കൈതപ്രം വിശ്വനാഥ്
വരികള്‍: കൈതപ്രം
ചിത്രം: കണ്ണകി
വര്‍ഷം: 2001
49, തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
സംഗീതം: ബിജിബാല്‍
വരികള്‍: അനില്‍ പനച്ചൂരാന്
ചിത്രം: അറബിക്കഥ
വര്‍ഷം: 2007
50, ചിറകാര്‍ന്ന മൗനം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ മിഴിയാലെ ഓതി
സംഗീതം: അഫ്സല് യൂസഫ്
വരികള്‍: അനില്‍ പനച്ചൂരാന്
ചിത്രം: കലണ്ടര്‍
വര്‍ഷം: 2009
51, ഷഡജനെ പായാ എ വര്ധന് (ഹിന്ദി)
സംഗീതം: രവീന്ദ്ര ജെയ്ന്‍
വരികള്‍: രവീന്ദ്ര ജെയ്ന്‍
ചിത്രം: താന്സന്
വര്‍ഷം: 1979
52, ചാന്ദ് ജൈസേ മുഖ്ദേ പേ (ഹിന്ദി)
സംഗീതം:രാജ് കമല്‍
വരികള്‍: ഇന്ദീവര്‍
ചിത്രം: സാവന്‍ കൊ ആനേ ദൊ
വര്‍ഷം: 1969
53, ജബ് ദീപ് ജലേ ആനാ (ഹിന്ദി)
സംഗീതം: രവീന്ദ്ര ജെയ്ന്‍
വരികള്‍: രവീന്ദ്ര ജെയ്ന്‍
ചിത്രം: ചിച്ചോര്‍
വര്‍ഷം: 1976
54, ഗോരി തേരാ ഗാവ് ബഡാ പ്യാരാ (ഹിന്ദി)
സംഗീതം: രവീന്ദ്ര ജെയ്ന്‍
വരികള്‍: രവീന്ദ്ര ജെയ്ന്‍
ചിത്രം: ചിച്ചോര്‍
വര്‍ഷം: 1976
55, കണ്ണേ കലൈ മാനേ (തമിഴ്)
സംഗീതം: ഇളയരാജ
വരികള്‍: കണ്ണദാസന്
ചിത്രം: മൂന്നാം പിറൈ
വര്‍ഷം: 1982
56, അമ്മാ എന്ട്ര് അഴൈകാത (തമിഴ്)
സംഗീതം: ഇളയരാജ
വരികള്‍: വാലി
ചിത്രം: മന്നന്
വര്‍ഷം: 1992
57, പൂവേ..സെം പൂവേ..(തമിഴ്)
സംഗീതം: ഇളയരാജ
വരികള്‍: വാലി
ചിത്രം: സൊല്ല തുടിക്കതു മനസ്
വര്‍ഷം: 1988
58, പച്ചൈ കിളികള്‍ തോളോട് (തമിഴ്)
സംഗീതം: എ ആര് റഹ്മാന്
വരികള്‍: വൈരമുത്തു
ചിത്രം: ഇന്ത്യന്‍
വര്‍ഷം: 1996
59, എല്ലെല്ലൂ സംഗീതവേ (കന്നട)
സംഗീതം: വിജയഭാസ്കര്‍
വരികള്‍: ചിത്നഹള്ളി ഉദയശങ്കര്‍
ചിത്രം: മലയ മരുത
വര്‍ഷം: 1986
60, ആകാശ ദേശാന (തെലുങ്ക്)
സംഗീതം: രമേഷ് നായിഡു
വരികള്‍: വെടൂരി
ചിത്രം: മേഘസന്ദേശം
വര്‍ഷം: 1982