ഏഴ് പുരസ്കാരങ്ങളുമായി സോണി ലിവ് ചിത്രങ്ങള്‍; സംസ്ഥാന ചലചിത്ര പുരസ്കാരവേദിയില്‍ വിജയ തിളക്കം

52-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിജയ തിളക്കവുമായി സോണീലിവ്. മികച്ച പ്രമേയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രശംസിക്കപ്പെടുന്ന സോണിലിവിലൂടെ പുറത്തിറങ്ങിയ ചിത്രങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിലായി ഏഴ് അവാർഡുകളാണ് ഇത്തവണത്തെ കരസ്ഥമാക്കിയത്.

മികച്ച നടൻ – ജോജു ജോർജ് (മധുരം, ഫ്രീഡം ഫൈറ്റ് , മറ്റ് ചിത്രങ്ങൾ) മികച്ച നടി – രേവതി ആശ കേളുണ്ണി (ഭൂതകാലം), മികച്ച ഛായാഗ്രാഹകൻ, മികച്ച കളറിസ്റ്റ്, മികച്ച ശബ്ദസംവിധാനം – മധു നീലകണ്ഠൻ, ലിജു പ്രഭാകർ, രംഗനാഥ് രവി (ചുരുളി), മികച്ച ഗായിക – സിതാര കൃഷ്ണകുമാർ (കാണെക്കാണെ), പ്രത്യേക ജൂറി പരാമർശം – ജിയോ ബേബി (ഫ്രീഡം ഫൈറ്റ്).

ആദ്യ റിലീസായ കാണെക്കാണെ മുതൽ ഈ അടുത്ത ഇറങ്ങിയ പുഴു വരെ, സോണീലിവിൽ വരുന്ന ചിത്രങ്ങൾ സിനിമാ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചട്ടുണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അതുപോലെ ആഗോള തലത്തിലും ചിത്രങ്ങൾക്ക് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് പ്ലാറ്റ്ഫോമിനെ വ്യത്യസ്തമാക്കുന്നത്.

UPDATES
STORIES