‘സ്‌പൈഡര്‍മാനി’ല്‍ തീരുന്നില്ല; ‘ഫൈനല്‍ ഡെസ്റ്റിനേഷന്‍ 6’ നിര്‍മിക്കാന്‍ ജോണ്‍ വാട്ട്സ്

‘സ്പൈഡർമാൻ: ഹോംകമിംഗ്’, ‘സ്പൈഡർമാൻ: ഫാർ ഫ്രം ഹോം’, ‘സ്പൈഡർമാൻ: നോ വേ ഹോം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജോൺ വാട്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ഫൈനൽ ഡെസ്റ്റിനേഷൻ 6 എന്ന ചിത്രത്തിന്റെ നിർമാതാവാകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഗൈ ബുസിക്കിനൊപ്പം ലോറി ഇവാൻസ് ടെയ്‌ലറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈനൽ ഡെസ്റ്റിനേഷൻ 6 HBO Max-ൽ പ്രീമിയർ ചെയ്യുമെന്നാണ് റിപ്പോർട്ട്.

“ഡയാനും ഞാനും തുടക്കം മുതൽ തന്നെ ‘ഫൈനൽ ഡെസ്റ്റിനേഷന്റെ’ വലിയ ആരാധകരായിരുന്നു. അതിനാൽ ഒറിജിനൽ ടീമും ന്യൂ ലൈനും ചേർന്ന് ഒരു പുതിയ സ്റ്റോറി തയ്യാറാക്കുന്നതിൽ ഒരു കൈത്താങ്ങാകാൻ കഴിയുക എന്നത് രസകരവും ആവേശകരവുമായിരിക്കും,” വാട്ട്സ് പ്രസ്താവനയിൽ പറഞ്ഞു.

രണ്ടായിരങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഹൊറർ ഫ്രാഞ്ചൈസികളിൽ ഒന്നായിരുന്നു ‘ഫൈനൽ ഡെസ്റ്റിനേഷൻ’. 2011ലാണ് ഫൈനൽ ഡെസ്റ്റിനേഷൻ 5 പുറത്തിറങ്ങിയത്. ആഗോളതലത്തിൽ ഇതുവരെ 657 മില്യൺ ഡോളറാണ് ഈ സീരീസിലെ ചിത്രങ്ങൾ സ്വന്തമാക്കിയത്.

UPDATES
STORIES