‘മൂക്കിലൊക്കെ പഞ്ഞിയൊക്കെ വെച്ച് എന്നാ സുന്ദരനായിട്ടാ കിടപ്പ്’; സണ്ണി വെയ്‌നും ഗ്രേസ് ആന്റണിയുമെത്തുന്ന ‘അപ്പന്‍’

സണ്ണി വെയ്‌നെ കേന്ദ്രകഥാപാത്രമാക്കി മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഡാര്‍ക്ക് കോമഡി വിഭാഗത്തിലാണ് ചിത്രമൊരുങ്ങുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തില്‍. സണ്ണി വെയ്‌നൊപ്പം ഗ്രേസ് ആന്റണി, അലന്‍സിയര്‍, അനന്യ, പൗളി വില്‍സണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ടാപ്പിങ് തൊഴിലാളിയുടെ വേഷത്തിലുള്ള സണ്ണിവെയ്‌ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തിയ ഫ്രഞ്ച് വിപ്ലവത്തിലൂടെയായിരുന്നു മജു സംവിധാനത്തിലേക്ക് ചുവടുവെച്ചത്.

നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ജയസൂര്യ ചിത്രം വെള്ളത്തിന്റെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സും ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊടുപുഴ പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിങ് 50 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ആര്‍ ജയകുമാറും മജുവും ചേര്‍ന്നാണ് അപ്പന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു. കിരണ്‍ ദാസാണ് എഡിറ്റര്‍. ഡോണ്‍ വിന്‍സന്റ് സംഗീതവും അന്‍വര്‍ അലി ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്. വിക്കിയാണ് സൗണ്ട് ഡിസൈനര്‍. കിഷാന്‍. എക്്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

UPDATES
STORIES