‘സോനാരെ’ ക്ലിക്കായി! മമിത ബൈജു തമിഴിലേക്ക്; ആദ്യ ചിത്രം സൂര്യയ്‌ക്കൊപ്പം

‘സൂപ്പർ ശരണ്യ’യിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി മമിത ബൈജു തമിഴ് സിനിമാ ലോകത്തേക്ക്. പതിനെട്ട് വർഷത്തിന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്. മമിത ചിത്രത്തിന്റെ ഭാഗമായ വിവരം ട്വിറ്ററിലൂടെയാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്.

കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കന്യാകുമാരിയിൽ ആരംഭിച്ചു. പിതാമഹന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്. 

ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ബാലസുബ്രഹ്മണ്യമാണ് ക്യമറ കൈകാര്യം ചെയ്യുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം.

UPDATES
STORIES