മാസ് വിട്ടൊരു കളിയുമില്ല; സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’ ചിത്രങ്ങള്‍ കാണാം

പാണ്ഡിരാജിന്റെ സംവിധാനത്തില്‍ സൂര്യ കേന്ദ്രകഥാപാത്രമായെത്തുന്ന ‘എതര്‍ക്കും തുനിന്തവന്‍’ പ്രഖ്യാപനഘട്ടം മുതല്‍ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്ക് നല്‍കുന്നത്. സുര്‌റൈ പോട്ര്, ജയ്ഭീം തുടങ്ങിയവയിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം സൂര്യ വീണ്ടും കൂള്‍ വേഷത്തിലെത്തുന്ന ചിത്രത്തിന് ആരാധകരേറെയാണ്. ഇപ്പോഴിതാ ‘എതര്‍ക്കും തുനിന്തവനിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്.

സൂര്യയും പ്രിയങ്ക അരുള്‍ മോഹനും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

ചിത്രത്തിലെ സുന്നാ സുര്‍ന്ന് എന്നുതുടങ്ങുന്ന ഗാനവും ഗാനത്തിന്റെ മേക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Image

തമിഴ് നടന്‍ ശിവകാര്‍ത്തികേയനാണ് ഈ പാട്ടിന് വരികളെഴുതിയത്. അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്നാലപിച്ച ഗാനമാണ് പുറത്തെത്തിയിട്ടുള്ളത്.

Image

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. ആര്‍ രത്‌ന വേലു ഛായാഗ്രഹണവും റൂബന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, എം.എസ് ഭാസ്‌കര്‍ തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി നാലിന് തിയേറ്ററിലെത്തുമെന്നാണ് വിവരം.

Image
UPDATES
STORIES