നവ്യ നായർ ചിത്രം ‘ഒരുത്തീ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സിനിമ, രാഷ്ട്രീയം, സാഹിത്യം, കായികം, കല ഉൾപ്പടെ സമൂഹത്തിലെ വിവിധതലങ്ങളിൽ നിന്നുള്ള പ്രമുഖ വനിതകളാണ് സമൂഹമാധ്യമങ്ങൾ വഴി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

കെ.കെ ശൈലജ, പി.ടി ഉഷ, അഞ്ജലി മേനോൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ചത്. നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2020ലെ മികച്ച നടിക്കുള്ള ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ്, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ്, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസറാണ് ഒരുത്തീ നിർമ്മിക്കുന്നത്. കഥ, തിരക്കഥ,സംഭാഷണം – എസ് സുരേഷ് ബാബു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി സുന്ദർ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാൻറ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.

ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.

മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. സ്റ്റിൽസ് പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത് കോളിൻസ് ലിയോഫിലുമാണ്.

UPDATES
STORIES