‘മാനവ ഹൃദയം ദേവാലയം’; എഴുതിയവയില്‍ ബിച്ചു തിരുമല കേള്‍ക്കാനേറ്റവും ഇഷ്ടപ്പെട്ട പത്ത് ഗാനങ്ങള്‍

ബിച്ചു തിരുമലയെഴുതിയ ഗാനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ സംഗീതപ്രേമികള്‍ കുഴപ്പത്തിലാകും. ‘മൈനാകം കടലില്‍ നിന്നുയരുന്നുവോ’, ‘തേനും വയമ്പും’, ‘പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ’, ‘പാല്‍നിലാവിനും ഒരു നൊമ്പരം’, ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി’, ‘ഒറ്റക്കമ്പി നാദം മാത്രം മൂളും’, ‘മിഴിയോരം നനഞ്ഞൊഴുകും’, ‘സാന്ദ്രമായ ചന്ദ്രികയില്‍’, ‘ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍’ എന്നിങ്ങനെ ബിച്ചു തിരുമലയുടെ ഭാഷയിലൂടെ മലയാളികള്‍ കേട്ട ഹിറ്റ് പാട്ടുകള്‍ നൂറ് കണക്കിനുണ്ട്. അരനൂറ്റാണ്ടിനിടെ 900ലധികം ഗാനങ്ങളാണ് അദ്ദേഹം എഴുതിയത്. ഇവയില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് ‘തെരുവ് ഗീതം’ എന്ന സിനിമയിലെ ‘ഹൃദയം ദേവാലയം’ എന്ന പാട്ടാണ്. ജയവിജയന്മാരുടെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച ഗാനം ഹിറ്റായെങ്കിലും ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. ബിച്ചു തിരുമലയുടെ ഏറ്റവും പ്രിയപ്പെട്ട പത്ത് ഗാനങ്ങളില്‍ കൂടുതലും പാടിയിരിക്കുന്നത് യേശുദാസും എസ് ജാനകിയുമാണ്.

ബിച്ചു തിരുമല എ ടി ഉമ്മര്‍

1, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം

സംഗീതം: ജയവിജയ
പാടിയത്: യേശുദാസ്
ചിത്രം: ഭജഗോവിന്ദം
വര്‍ഷം: 1972

2, തുഷാരബിന്ദുക്കളെ നിങ്ങള്‍
എന്തിനു വെറുതെ ചെമ്പനീരലരില്‍
വിഷാദ ഭാവങ്ങള്‍ അരുളീ
തുഷാര ബിന്ദുക്കളേ

സംഗീതം: എ ടി ഉമ്മര്‍
പാടിയത്: എസ് ജാനകി
ചിത്രം: ആലിംഗനം
വര്‍ഷം: 1976

3, നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി
രാജധാനി വീണ്ടും.. സ്വാതിതിരുനാളിന്‍
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാഗസുധാസാഗരത്തില്‍ നീരാടി..

സംഗീതം: ജയവിജയ
പാടിയത്: യേശുദാസ്
ചിത്രം: നിറകുടം
വര്‍ഷം: 1977

4, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം
ഗാനം… ദേവഗാനം.. അഭിലാഷ ഗാനം…
മാനസ്സവീണയില്‍ കരപരിലാളന ജാലം…..
ജാലം.. ഇന്ദ്രജാലം…അതിലോല ലോലം

സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്
ചിത്രം: ചിരിയോചിരി
വര്‍ഷം: 1982

5, ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്
സൂര്യനെ ചുറ്റുമ്പോള്‍
ഭൂഹൃദയത്തിന്‍ സ്പന്ദനതാളം
പ്രാര്‍ത്ഥന ചൊല്ലുന്നു

സംഗീതം: ജയവിജയ
പാടിയത്: യേശുദാസ്
ചിത്രം: ഉത്രാടരാത്രി
വര്‍ഷം: 1978

രവീന്ദ്രന്‍, പി വി ഗംഗാധരന്‍, ബിച്ചു തിരുമല, യേശുദാസ്

6, മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടുമുണരുന്നു
ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു

സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്
ചിത്രം: ചമ്പക്കുളംതച്ചന്‍
വര്‍ഷം: 1992

7, രാകേന്ദു കിരണങ്ങള്‍ ഒളി വീശിയില്ല
രജനീ കദംബങ്ങള്‍ മിഴി ചിമ്മിയില്ല
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകള്‍

സംഗീതം: എ ടി ഉമ്മര്‍
പാടിയത്: എസ് ജാനകി
ചിത്രം: അവളുടെ രാവുകള്‍
വര്‍ഷം: 1978

8, ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസിന്റെ ഉപവനത്തില്‍ പറന്നു വാ

സംഗീതം: ശ്യാം
പാടിയത്: യേശുദാസ്
ചിത്രം: തൃഷ്ണ
വര്‍ഷം: 1981

9, മൈനാകം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ്
ശിശിരങ്ങള്‍ തിരയുന്നുവോ
മഴനീര്‍ കണമായ് താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ

സംഗീതം: ശ്യാം
പാടിയത്: യേശുദാസ്
ചിത്രം: തൃഷ്ണ
വര്‍ഷം: 1981

10, മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെന്‍ മനസ്സരസോരം
പ്രണയനിലാക്കിളീ നീ ശഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം

സംഗീതം: വിദ്യാസാഗര്‍
പാടിയത്: സുജാത മോഹന്‍
ചിത്രം: നിറം
വര്‍ഷം: 1999

UPDATES
STORIES