‘നാരദന്‍’ ജനുവരിയിലെത്തും; രണ്ടാം പോസ്റ്ററെത്തി

മായാനദിക്ക് ശേഷം ആഷിക് അബു-ടൊവിനോ തോമസ് കോമ്പോയിലെത്തുന്ന നാരദന്‍ ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ന്യൂസ് ചാനലിനെ അടിസ്ഥാനപ്പെടുത്തി ഉണ്ണി ആര്‍ ആണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാരദന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ട്രെയിലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ട്രെയ്‌ലര്‍ എത്തിയതിന് പിന്നാലെ ടൊവിനോ ഡബിള്‍ റോളിലാവും എത്തുകയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിട്ടുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

ടൊവിനോയ്‌ക്കൊപ്പം അന്ന ബെന്നും പ്രധാന വേഷത്തിലെത്തുന്നു. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍ തുടങ്ങിയവരും വിവിധ റോളുകള്‍ ചെയ്യുന്നു. സന്തോഷ് കുരുവിളയും റിമാകല്ലിങ്കലും ആഷിക് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ഡി.ജെ ശേഖര്‍ മേനോനാണ് സംഗീത സംവിധാനം. നേഹയും യാക്‌സണ്‍ പെരേരയും സൗണ്ട് ട്രാക്ക് കൈകാര്യം ചെയ്യുന്നു.

UPDATES
STORIES