ആടിത്തിമിർത്ത് കല്യാണിയും ടൊവിനോയും; ‘തല്ലുമാല’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം ‘തല്ലുമാല’യിലെ ആദ്യഗാനം റിലീസ് ചെയ്തു. വിഷ്ണു വിജയും, ഇർഫാന ഹമീദും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ പെപ്പി ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്. അറബിക് – മലയാളം ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മു.രി ആണ്. റാപ്പ് വരികൾ ഇർഫാന ഹമീദ് എഴുതിയിരിക്കുന്നു.

കളർഫുൾ ലുക്കിലാണ് കല്യാണിയും ടൊവിനോയും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടൊവിനോയുടെ ലുക്ക് തന്നെയാണ് എടുത്ത് പറയേണ്ടത്. ശരീരഭാരം വളരെയധികം കുറച്ച് താടിയോ മീശയോ ഇല്ലാതെ വളരെ ചെറിയൊരു ‘പയ്യൻ ലുക്ക്’ ആണ് ടൊവിനോയ്ക്ക്. ഇതിനു പുറമേ ടൊവിനോയുടേയും കല്യാണിയുടേയും ഉഗ്രൻ ഡാൻസും കാണാം.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്‌മാൻ, അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. വിതരണം – സെൻട്രൽ പിക്ചേർസ്‌.

UPDATES
STORIES