‘മണവാളന്‍ സലീം ഓണ്‍ ദി ഫ്‌ളോര്‍’; തല്ലുമാലയുടെ കളറ് ഫസ്റ്റ്‌ലുക്ക്

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘മണവാളന്‍ വസീം’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്.

മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങി നീണ്ട താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സംഗീതം – വിഷ്ണു വിജയ്, കൊറിയോഗ്രാഫര്‍ – ഷോബി പോള്‍രാജ്, സംഘട്ടനം – സുപ്രീം സുന്ദര്‍, കലാ സംവിധാനം – ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് – ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം – എ എസ് ദിനേശ്, പോസ്റ്റര്‍ – ഓള്‍ഡ്‌മോങ്ക്സ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ. വിതരണം – സെന്‍ട്രല്‍ പിക്‌ചേര്‍സ്. ജിംഷി ഖാലിദാണ് ‘തല്ലുമാല’യുടെ ഛായാഗ്രഹകന്‍.

UPDATES
STORIES