‘മിന്നല്‍ മുരളിയെ സ്‌നേഹിച്ചതിന് നന്ദി’; നെറ്റ്ഫ്‌ളിക്‌സിന്റെ ഫോട്ടോഷൂട്ടില്‍ തിളങ്ങി ടൊവിനോ തോമസ്, ചിത്രങ്ങള്‍ കാണാം

ക്രിസ്മസ് തലേന്ന് റിലീസ് ചെയ്തതുമുതല്‍ സൂപ്പര്‍ ഹിറ്റായി മാറിയ മിന്നല്‍ മുരളിയെ ഏറ്റടുത്തതില്‍ നന്ദിപറഞ്ഞ് നടന്‍ ടൊവിനോ തോമസ്. നെറ്റ്ഫ്‌ളിക്‌സ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ‘മിന്നല്‍ മുരളിക്ക് നിങ്ങള്‍ നല്‍കുന്ന അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള സ്ട്രീമിങില്‍ ഇംഗ്ലീഷ് ഇതര വിഭാഗത്തിലെ ആദ്യ പത്തില്‍ ഇടം നേടിയാണ് മിന്നല്‍ മുരളിയുടെ മുന്നേറ്റം. അരുണ്‍ അനിരുദ്ധിന്റെയും ജസ്റ്റിന്‍ മാത്യുവിന്റേയും തിരക്കഥയില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്‌തെത്തിയ ചിത്രം ആഗോള തലത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്.

ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഷൂട്ടിങ് ലൊക്കേഷന്റെയും ലൊക്കേഷനിലെ രസകരമായ സന്ദര്‍ഭങ്ങളുടെയും ഫോട്ടോകളും വീഡിയോകളും അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇവയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

UPDATES
STORIES