ഗംഭീര മേക്ക്ഓവറില്‍ ഇന്ദ്രന്‍സ്; പേടിപ്പിച്ച് ഉടല്‍ ടീസര്‍

ഇന്ദ്രന്‍സിന്റെ ഗംഭീര മേക്ക്ഓവറില്‍ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടലിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാകൃഷ്ണ, ജൂഡ് ആന്തണി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷത്തിലെത്തുന്നുണ്ട്. ഭയം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തോടെ ആകാംക്ഷ നിറച്ചാണ് ടീസര്‍ എത്തിയിരിക്കുന്നത്.

മെയ് 20-ന് ചിത്രം തിയേറ്ററുകളിലെത്തും. രതീഷ് രഘുനന്ദന്‍ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഉടലിന്റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രണവും നിഷാദ് യൂസഫ് ചിത്ര സംയോജവും നിര്‍വഹിച്ചിരിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് ഉടലിന് സംഗീതമൊരുക്കിയിരിക്കുന്നത്.

UPDATES
STORIES