‘ഇത് ഇവിടംകൊണ്ടൊന്നും തീരില്ല’; കണ്ണന്‍ താമരക്കുളത്തിന്റെ ഉടുമ്പ് തിയേറ്ററുകളിലേക്ക്

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ സെന്തില്‍ കൃഷ്ണയും ഹരീഷ് പേരടിയും അലന്‍സിയറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ത്രില്ലര്‍ ചിത്രം ഉടുമ്പ് നാളെ തിയേറ്ററുകളിലെത്തും. റിലീസിന് മുമ്പേ ഹിന്ദി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ചിത്രത്തിന്റെ മൊഴിമാറ്റ അവകാശം വിറ്റിരുന്നു. മലയാളത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമാണ് ഉടുമ്പ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ഹരീഷ് പേരടി, സാജല്‍ സുദര്‍ശന്‍, ആഞ്ജലീന, യാമി സോന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവരുടേതാണ് തിരക്കഥ.

24 മോഷന്‍ ഫിലിംസും കെ.ടി മൂവീഹൗസും ചേര്‍ന്നാണ് ഉടുമ്പ് നിര്‍മ്മിക്കുന്നത്. എന്‍.എം ബാദുഷയാണ് ലൈറ്റ് പ്രൊഡ്യൂസര്‍. ബാദുഷ ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. മന്‍രാജ്, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, ശ്രേയ അയ്യര്‍ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഛായാഗ്രഹണം രവിചന്ദ്രന്‍. സാനന്ദ് ജോര്‍ജ് ഗ്രേസിന്റേതാണ് സംഗീതം.

മാരുതി ട്രേഡിങ് കമ്പനിക്കും സണ്‍ഷൈന്‍ മ്യൂസിക്കിനുമാണ് ഹിന്ദി റീമേക്കിങിനുള്ള അവകാശം. ബോളിവുഡില്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

UPDATES
STORIES