ഉപചാരപൂര്‍വം ഗുണ്ടജയനും റിലീസിനെത്തില്ല; ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ അടുത്തചിത്രത്തിനും കൊവിഡ് വില്ലന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ഉപചാര പൂര്‍വം ഗുണ്ട ജയന്‍ റിലീസ് മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചിത്രം ജനുവരി 28ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യമറിയിച്ചിരുന്നത്.

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം അരുണ്‍ വൈഗയാണ് എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മ്മയുടേതാണ് തിരക്കഥ. സിജു വില്‍സണ്‍, ശബരീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും മൈഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനിക്കാടും ചേര്‍ന്നാണ് നിര്‍മ്മാണം. വേഫെയര്‍ ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ദുല്‍ഖര്‍ നായകനാവുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടും റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. വേഫറെര്‍ ഫിലിംസാണ് സല്യൂട്ടും നിര്‍മ്മിക്കുന്നത്.

UPDATES
STORIES