വിഷ്ണുവിന്റെ ‘വാശി’ തീര്‍ത്തു; ചിത്രങ്ങളുമായി ടൊവിനോ തോമസ്

ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് കോമ്പോയില്‍ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വാശി ചിത്രീകരണം പൂര്‍ത്തിയാക്കി. ടൊവിനോ അടക്കമുള്ള താരങ്ങള്‍ വാശിയുടെ പാക്കപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിഷ്ണു രാഘവിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കീര്‍ത്തിയടക്കമുള്ള സഹതാരങ്ങള്‍ക്ക് നന്ദിയെന്നും ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രസക്തമായ കാര്യങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും ഉടന്‍ പ്രേക്ഷകരിലേക്കെത്തുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

വിഷ്ണു രാഘവും ജാനിസ് ചാക്കോ സൈമണും ചേര്‍ന്നാണ് വാശിക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. രേവതി കലാമന്ദിറിന്റേതാണ് നിര്‍മ്മാണം. കൈലാസ് മേനോന്‍ സംഗീത സംവിധാനവും റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

UPDATES
STORIES