വീര രാഘവനായി വിജയ്; ‘ബീസ്റ്റ്’ ട്രെയിലർ എത്തി

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം ‘ബീസ്റ്റ്’ന്റെ ട്രെയിലർ എത്തി. രണ്ട് മിനിറ്റ് 56 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ വിജയ്‌യുടെ വീര രാഘവൻ എന്ന കഥാപാത്രത്തിനെ കുറിച്ചുള്ള മാസ് ഇൻട്രുഡക്ഷനാണ്. മാസ്റ്റർ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’.

വിജയ്‌യുടെ കരിയറിലെ 65ാമത്തെ ചിത്രമായ ബീസ്റ്റ് ഏപ്രിൽ 13നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഡ്ഗെയാണ് നായിക. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്.

UPDATES
STORIES