വിജയ് ചിത്രം ‘ബീസ്റ്റ്’ നിരോധിച്ച് കുവൈറ്റ്

വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തി കുവൈറ്റ് സർക്കാർ. രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. അതേസമയം മറ്റ് അറബ് രാജ്യങ്ങള്‍ ബീസ്റ്റിന് റിലീസ് അനുമതി നല്‍കിയിട്ടുണ്ട്.

മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്.ഐ.ആര്‍’ തുടങ്ങിയ ചിത്രങ്ങളും കുവൈറ്റില്‍ നിരോധിച്ചിരുന്നു.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ഏപ്രിൽ 13നാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. തീവ്രവാദികൾ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനായാണ് വിജയ് എത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. 

ചെന്നൈയിലും ജോർജിയയിലുമായി ചിത്രീകരിച്ചിരിക്കുന്ന ബീസ്റ്റ് നിർമ്മിച്ചിരിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍.

UPDATES
STORIES